ശിവസേനയെ ‘ശവസേന’ എന്നു വിളിച്ചു ; ഫഡ്നാവിസിന്റെ ഭാര്യയുടെ പേരിന്റെ ആദ്യാക്ഷരം മാറ്റി മറുപടി നല്‍കി പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

മുംബയ്: പാര്‍ട്ടിയെ അധിക്ഷേപിച്ച മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയ്ക്ക് മറുപടി നല്‍കി ശിവസേന വക്താവ് നീലം ഗോറെ. ശിവസേനയെ ‘ശവസേന’ എന്നായിരുന്നു അമൃത വിളിച്ചത്.

സ്വന്തം പേരിലെ ആദ്യാക്ഷരം മാറ്റിയാല്‍ അമൃത വെറും മൃതയാകുമെന്ന് നീലം ഗോറെ പറഞ്ഞു. എല്ലാ വാക്കുകളും പ്രധാനപ്പെട്ടതാണെന്നും അര്‍ത്ഥം മനസിലാക്കി വേണം പ്രയോഗിക്കാനെന്നും അദ്ദേഹം പറഞ്ഞു. ദീപാവലിക്കാലത്ത് ഇത്തരം മോശം ചിന്തകള്‍ മനസില്‍ നിന്ന് കളയണമെന്നും അദ്ദേഹം ഉപദേശിച്ചു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ശിവസേനയുടെ പ്രകടത്തെ പരിഹസിച്ചുകൊണ്ടായിരുന്നു അമൃതയുടെ ‘ ശവസേന’ പരാമര്‍ശം.

‘നിങ്ങളുടെ പേരിലുള്ള ‘എ’ എന്ന വാക്ക് ‘മൃത’ അവസ്ഥയിലേക്ക് (മറാത്തിയില്‍ മരിച്ചു) പോകാന്‍ അനുവദിക്കരുത്. നിങ്ങളുടെ പേരില്‍ അമൃത എന്ന പേരില്‍ ‘എ’യുടെ പ്രാധാന്യം മനസ്സിലാക്കുക. ദീപാവലി ആഘോഷവേളയില്‍ നിങ്ങളുടെ മനസില്‍ മോശം ചിന്തകള്‍ കൊണ്ടുവരരുത്’-അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥൻ’ ; ജന്തർമന്ദറിലെ സമരക്കാരെ പിന്തുണച്ച് ശശി തരൂർ

0
ന്യൂഡൽഹി : രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി...

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. കുപ്പിച്ചില്ല് കൊണ്ട് കൈയ്യില്‍...

ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

0
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി...

കോഴിക്കോട് നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഇയാളെ...