വെനസ്വേലയിലേക്കുള്ള സ‍ർവ്വീസുകൾ റദ്ദാക്കി ആറ് എയർലൈനുകൾ

For full experience, Download our mobile application:
Get it on Google Play

കാരക്കാസ്: സൈനിക നടപടികൾ കടുപ്പിക്കുന്നുവെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. വെനസ്വേലയിലേക്കുള്ള സ‍ർവ്വീസുകൾ റദ്ദാക്കി ആറ് എയർലൈനുകൾ. യുഎസ് ഏവിയേഷൻ റെഗുലേറ്റർ മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടിയെന്നാണ് എയർലൈൻ കമ്പനികൾ സർവ്വീസ് റദ്ദാക്കിയതിനേക്കുറിച്ച് പ്രതികരിക്കുന്നത്. സ്പെയിനിൽ നിന്നുള്ള ഇബേരിയ, പോർച്ചുഗലിൽ നിന്നുള്ള ടാപ്, ചിലിയിൽ നിന്നുള്ള ലാറ്റം, കൊളംബോയിൽ നിന്നുള്ള അവിയാങ്ക, ബ്രസീലിൽ നിന്നുള്ള ഗോൾ, ട്രിനിനാഡ് ആൻഡ് ടുബാഗോയിൽ നിന്നുള്ള കരീബിയൻ എന്നീ വിമാനങ്ങളാണ് വെനസ്വേലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയത്.

ശനിയാഴ്ച മുതലാണ് ഈ എയർലൈനുകൾ സർവ്വീസ് റദ്ദാക്കിയതെന്നാണ് വെനസ്വേലയുടെ വ്യോമയാന അസോസിയേഷൻ പ്രസിഡന്റ് മരിസേലാ ഡേ ലോയാസാ വിശദമാക്കുന്നത്. എത്ര കാലത്തേക്കാണ് സ‍ർവ്വീസുകൾ റദ്ദാക്കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. പനാമയുടെ കോപാ എയ‍ർലൈൻ, സ്പെയിനിന്റെ എയർ യൂറോപ്പ, പ്ലസ് അൾട്രാ, തുർക്കിഷ് എയർലൈൻ, വെനസ്വേലയുടെ ലേസർ എന്നീ എയർലൈനുകൾ നിലവിൽ മേഖലയിലേക്ക് സർവ്വീസുകൾ നടത്തുന്നുണ്ട്. വെള്ളിയാഴ്ചയാണ് യുഎസ് ഫെ‍ഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യാത്രാ വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...