ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറ് മരണം

For full experience, Download our mobile application:
Get it on Google Play

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ മിക്കവരുടെയും നില അതീവ ​ഗുരുതരമാണ്. വിനോദയാത്ര സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്.

മരിച്ചവർ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരങ്ങൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...