നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് കൊയിലാണ്ടിയില്‍ കൊല്ലം ചിറയ്ക്ക് സമീപം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിയ്യൂര്‍ സ്വദേശി ജുബീഷ്, ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി ജയേഷ്, രാജേഷ്, കാര്‍ യാത്രികരായ വടകര കുനിങ്ങാട് സ്വദേശികളായ അഹമ്മദ്, ആയിഷ, മൂസ, അഫ്‌നാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജുബീഷിന് സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന അഹമ്മദും കുടുംബവും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ഇതേ ഭാഗത്തൂകൂടി സഞ്ചരിച്ച വാഹനങ്ങളിലാണ് ഇടിച്ചത്. എല്ലാവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതുമോടി കഴിയും മുന്നേ ഭർത്താവിനെ കൊലപ്പെടുത്തി; ഹരിയാനയിൽ യുവതിയും കാമുകനും അറസ്റ്റിൽ

0
ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി....

സ്വർണപണയ സ്ഥാപനത്തിൽ തട്ടിപ്പാരോപണം; യുവതികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് എഫ്‌ഐആർ

0
തിരുവനന്തപുരം: സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍...

പികെ ജേക്കബ്ബിൻ്റെ നേതൃത്വത്തിൽ മാണിഗ്രൂപ്പിൽ നിന്നും രാജിവെച്ച് വന്ന നൂറോളം പ്രവർത്തകർക്ക് ജില്ലാ കോണ്‍ഗ്രസ്...

0
പത്തനംതിട്ട: രാജ്യത്തെ ജനാധിപത്യവും ഭരണഘടനാ സംവിധാനങ്ങളും സംരക്ഷിക്കുവാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന്...

കൊച്ചിയിൽ ബ്രിക്സ് രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് നാളെ മുതൽ തുടക്കം

0
കൊച്ചി: ആഗോള സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സ് രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്,...