സ്‌കൂള്‍ ബസും പിക്കപ്പും കുട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ദേശീയപാതയില്‍ ഓണിയില്‍ പാലത്തിന് സമീപം സ്‌കൂള്‍ ബസും പിക്കപ്പും കുട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. പിക്കപ്പ് ലോറിയില്‍ ഉണ്ടായിരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളായ അബ്റുള്‍ ഇസ്ലാം, സഹദ്, സെയ്ഫു ഉസ്മാന്‍, ബഹര്‍, നുസ്സറുല്‍ ഇസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഞ്ഞിപ്പുരയില്‍ താമസക്കാരാണിവര്‍. മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വളാഞ്ചേരിയില്‍നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ പുറകുവശത്ത് സിമന്റ് മിക്സിങ് യന്ത്രവും ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡില്‍ മറിഞ്ഞു.

തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പോ വുകയായിരുന്ന ബസില്‍ വളരെ കുറച്ച് കുട്ടികള്‍ മാത്രമുണ്ടായിരുന്നുള്ളു. വിദ്യാര്‍ഥികള്‍ക്ക് പരിക്കില്ല. ലോറിയില്‍ നിരവധി തൊഴിലാളികളും പണിയുപകരണങ്ങളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ വളാഞ്ചേരി-കുറ്റിപ്പുറം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി,...

മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിൽ

0
ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ്...

ശക്തമായ മഴ : വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

0
വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം...