വ​ട്ട​പ്പാ​റ​യി​ൽ ആ​റു​വ​രി​പ്പാ​ത വികസനം ; ഡ്രൈ​നേ​ജ് വെ​ള്ളവും ചളിയും വീ​ടു​ക​ളി​ൽ – ദു​രി​ത​ത്തി​ലാ​യി വ​ട്ട​പ്പാ​റ നി​വാ​സി​ക​ൾ

For full experience, Download our mobile application:
Get it on Google Play

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത ആ​റു​വ​രി പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ദു​രി​ത​ത്തി​ലാ​യി വ​ട്ട​പ്പാ​റ നി​വാ​സി​ക​ൾ. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്നും മ​ഴ വെ​ള്ള​ത്തോ​ടൊ​പ്പം മ​ണ്ണും ച​ളി​യും ഒ​ലി​ച്ചി​റ​ങ്ങി വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ വ​ട്ട​പ്പാ​റ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലും കി​ണ​റു​ക​ളി​ലും എ​ത്തു​ന്നു. 32, 33 വാ​ർ​ഡ് നി​വാ​സി​ക​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം. മ​ഴ വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ​ട്ട​പ്പാ​റ​യു​ടെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള വ​ട​ക്കേ​കു​ള​മ്പ്, വ​ട്ട​പ്പാ​റ ഫെ​യ്മ​സ് റോ​ഡ്, തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ത്തെ 150ഓ​ളം വീ​ട്ടു​കാ​രാ​ണ് ദു​രി​ത​ത്തി​ലും ഭീ​തി​യി​ലും ക​ഴി​യു​ന്ന​ത്. സ​ർ​വി​സ് റോ​ഡി​നോ​ട് ചേ​ർ​ന്ന് ഇ​രു​ഭാ​ഗ​ത്തും ഡ്രൈ​നേ​ജ് നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഈ ​ഡ്രൈ​നേ​ജി​ൽ കൂ​ടി കു​ത്തി​യൊ​ഴു​കി വ​രു​ന്ന വെ​ള്ളം നേ​രെ പ​റ​മ്പി​ലും വീ​ട്ടും മു​റ്റ​ത്തും എ​ത്തു​ക​യാ​ണ്.

കാ​ല​വ​ർ​ഷം ക​ന​ത്താ​ൽ ഭീ​തി​ജ​ന​മാ​വും അ​വ​സ്ഥ. മു​ക​ൾ ഭാ​ഗ​ത്തു​നി​ന്നും ഡ്രൈ​നേ​ജി​ലൂ​ടെ​യും മ​റ്റും ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം തോ​ടു​ക​ൾ വ​ഴി ഒ​ഴു​ക്കി​വി​ടാ​ൻ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​താ​ണ് പ്ര​ശ്നം. ഡ്രൈ​നേ​ജ് ഉ​ണ്ടാ​ക്കി അ​തി​ലൂ​ടെ മ​ഴ​വെ​ള്ളം ഒ​ഴു​ക്കി ക​ള​യു​ക എ​ന്ന​ല്ലാ​തെ വെ​ള്ളം എ​വി​ടേ​ക്ക് പോ​കു​ന്നു​വെ​ന്ന് നി​ർ​മാ​ണ ക​മ്പ​നി​ക്ക് വി​ഷ​യ​മ​ല്ല​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ട്ട​പ്പാ​റ ഇ​റ​ക്ക​ത്തി​ൽ സ​ർ​വി​സ് റോ​ഡി​ന് ഇ​രു​വ​ശ​ത്തും നി​ർ​മി​ച്ച ഡ്രൈ​നേ​ജു​ക​ൾ സ​മീ​പ​പ്ര​ദേ​ശ​ത്തെ തോ​ടു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ൽ നീ​ട്ട​ണ​മെ​ന്നാ​ണ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രു​ടെ ആ​വ​ശ്യം. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വെ​ള്ള​പ്പാ​ച്ചി​ലി​ൽ ദു​രി​ത​ബാ​ധി​ത​രാ​യ വീ​ട്ടു​കാ​ർ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...