മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറുപേർ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം നഗരത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറുപേർ പിടിയിലായി. തൃപ്പൂണിത്തുറയിലെ റിസോർട്ടിൽ നിന്നും കരിമുകളിലെ വീട്ടിൽ നിന്നുമായി എം.ഡി.എം.എ, എക്സ്റ്റസി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ഷാഹിൻഷാ എന്നിവരുടെ മേൽനോട്ടത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് ഈ ഓപ്പറേഷൻ നടത്തിയത്. തൃപ്പൂണിത്തുറ പേട്ട ഭാഗത്തുള്ള ‘അക്വേറിയ ദ ബുട്ടീക്’ റിസോർട്ടിലെ 208-ാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കൾ പിടിയിലായത്.

തൃക്കാക്കര സ്വദേശി ഉനൈസ് (34), കണ്ണാടിക്കാട് സ്വദേശി റോനിഷ് ആൻ്റണി (28), തൃപ്പൂണിത്തുറ സ്വദേശി അക്വീൻ ഷിബു (22) എന്നിവരെയാണ് 11.13 ഗ്രാം എക്സ്റ്റസി ഗുളികകളും 6.10 ഗ്രാം എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലമേട് കരിമുകൾ ഭാഗത്തുള്ള ഫാക്ട് കോളനിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 19.720 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പുത്തൻകുരിശ് കരിമുകൾ സ്വദേശികളായ അഖിൽ അപ്പു (30), സൂരജ് സുനിൽ (27), അഭിഷേക് (28) എന്നിവരാണ് ഇവിടെ നിന്നും പിടിയിലായത്. ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 8,370 രൂപയും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ലഹരി ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...