കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആറ് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി റാഫി മന്‍സിലില്‍ ഐന്‍ മുഹമ്മദ് ഷാഹിന്‍(19), നടക്കാവ് സ്വദേശി ചെറുവോട്ട് ഉദിത്ത്(18), കക്കോടി സ്വദേശി റദിന്‍(19), കക്കോടി കൂടത്തുംപൊയില്‍ സ്വദേശി നിഹാല്‍(20), കക്കോടി സ്വദേശി പൊയില്‍ത്താഴത്ത് അഭിനവ്(23), ചേളന്നൂര്‍ ചെറുവോട്ട് വയല്‍ വൈഷ്ണവ്(23) എന്നിവരെയാണ് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. മാളിക്കടവ് ബൈപ്പാസ് റോഡില്‍ കാര്‍ നിര്‍ത്തി സംസാരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കില്‍ വന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. കല്ലുപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ച പരാതിക്കാരനെ ചാവി കൊണ്ട് കഴുത്തിന് കുത്തിയ സംഘം ഇയാളുടെ ഭാര്യ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കോളറില്‍ കയറിപ്പിടിക്കുകയും ചെയ്തു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി 2000 രൂപ ഓണ്‍ലൈനായി അയപ്പിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. പിന്നീട് ഇവര്‍ കടന്നുകളയുകയായിരുന്നു.

ദമ്പതികള്‍ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇവര്‍ സഞ്ചരിച്ച ബൈക്കുകളുടെ നമ്പര്‍ മനസ്സിലാക്കി. ഗൂഗിള്‍ പേ വഴി പണം അയച്ച മൊബൈല്‍ നമ്പറും കണ്ടെത്തിയാണ് പ്രതികളെ വലയിലാക്കിയത്. ഒരാളെ കക്കോടിയില്‍ നിന്നും മറ്റുള്ളവരെ വെള്ളിമാട്കുന്ന് നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അഭിനവ്, നിഹാല്‍ എന്നിവരുടെ പേരില്‍ കസബ, നടക്കാവ്, എലത്തൂര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. എസ്‌ഐമാരായ നിമിന്‍ കെ ദിവാകരന്‍, രോഹിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിന്‍ജിത്ത്, പ്രജീഷ്, രാകേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോൽവിയും വിഭാ​ഗീയതയും ; പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം

0
കണ്ണൂർ: പയ്യന്നൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മറ്റി...

അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം

0
വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ...

കൗൺസിലർ സുഗതൻ്റെ അവധി ; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ച

0
തിരുവനന്തപുരം: കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ...

കനത്ത മഴ ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ ;...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...