രണ്ട് മലയാളി വിദ്യാർഥികളെ റാഗ് ചെയ്ത് മർദിച്ച സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: മംഗളൂരു ശ്രീനിവാസ കോളേജിൽ രണ്ട് മലയാളി ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത് മർദിച്ച സംഭവത്തിൽ ആറു സീനിയർ വിദ്യാർഥികളെ പാണ്ടേശ്വര പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ, തൃശ്ശൂർ, പയ്യന്നൂർ സ്വദേശികളായ മലയാളി വിദ്യാർഥികളാണ് പിടിയിലായത്. ഒന്നാം സെമസ്റ്റർ വിദ്യാർഥികളായ ആദർശ്, ജസീൻ ഖാദർ എന്നിവരാണ് മർദനത്തിനിരയായത്. കോളേജിന് സമീപത്തെ ചായക്കടയിൽ നിൽക്കുന്നതിനിടെയാണ് സംഭവം. കറുത്ത ഷൂസ് ധരിച്ചതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പരാതി.

മർദനത്തിനിടെ ജസീൻ സമീപത്തെ മറ്റൊരു കടയിലേക്ക് ഓടിക്കയറി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദർശിന് കഴുത്തിലും ജസീന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് സംഭവത്തിൽ ഉൾപ്പെട്ട ആറു സീനിയർ വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...