ചെങ്ങന്നൂർ ദേവിയുടെ ആറാട്ട് തൊഴുത് ആയിരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: പുണ്യമാസത്തിൽ ചെങ്ങന്നൂർ ദേവിയുടെ ആറാട്ട് തൊഴുത് ആയിരങ്ങൾ നിർവൃതിയിൽ. മലയാള വര്‍ഷത്തെ ഒൻപതാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ശനിയാഴ്ച രാവിലെ 6.30 ഓടെ തൃപ്പൂത്ത് തറയിൽ നിന്നും
ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ ആറാട്ട് നടന്നു.

ആറാട്ടുകര്‍മ്മങ്ങള്‍ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര്മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടുകടവിലെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തി. വിശേഷാല്‍ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി.

8 മണിയോടെ ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലും ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. മലയാള വർഷത്തെ ഒടുവിലത്തെ തൃപ്പൂത്തും തിരുവാതിരനാളും കൂടി ആയിരുന്നതിനാൽ ക്ഷേത്രത്തിൽ
വൻ ഭക്തജനത്തിരക്കാണ് അനുഭവപെട്ടത്. ഇതിനോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണവിതരണം എന്നിവയും നടന്നു.

ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടത്തി. ആറാട്ടിനു ശേഷം 12 ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അസിസ്റ്റൻ്റ് കമ്മീഷണർ ആർ. പ്രകാശ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ രേവതി, ഉപദേശക സമിതി പ്രസിഡന്റ് എസ്.വി. പ്രസാദ്, സെക്രട്ടറി കെ.കെ വിനോദ്കുമാർ, രക്ഷാധികാരി കെ. ഷിബു രാജൻ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ ഞാൻ ശമ്പളം കൈപ്പറ്റുകയുള്ളൂ :...

0
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം...

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം

0
മൊറീന : മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിടിച്ച് 4 മരണം. 3 സ്ത്രീകളും...

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...