ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് വഴി തിരിച്ചുവിടുന്നത്. മൂന്ന് ദിവസങ്ങളിലാണ് നിയന്ത്രണം. അഞ്ചു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 19, 20, 21 തീയതികളിലാണ് നിയന്ത്രണം. തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്12624), തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ്(16312), തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ്(16319), കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ്(22503), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ്(16343), തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ്(16347 ) എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുക. സെപ്റ്റംബർ 20നാണ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നത്.

മധുര – ഗുരുവായൂർ എക്സ്പ്രസ്(16327) സെപ്റ്റംബർ 20ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി. ഗുരുവായൂർ – മധുര എക്സ്പ്രസ്(16328) സെപ്റ്റംബർ 21ന് ഗുരുവായൂരനും കൊല്ലത്തിനും ഇടയ്ക്കുള്ള സർവീസ് റദ്ദാക്കി. പകരം കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് 12:10-ന് യാത്ര ആരംഭിക്കും. നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്(16366) സെപ്റ്റംബർ 20ന് ചങ്ങനാശ്ശേരിയിൽ യാത്ര അവസാനിപ്പിക്കും. ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയിൽ സർവീസ് ഉണ്ടാകില്ല. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12696) സെപ്റ്റംബർ 20ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....