ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ചടങ്ങുകൾ ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഭക്തർ ഒരുവർഷം നീളുന്ന ഷഷ്ഠിവ്രതം പൂർത്തിയാക്കുന്നതും അടുത്തവർഷത്തേക്കുള്ള വ്രതാനുഷ്ഠാനം തുടങ്ങുന്നതും സ്കന്ദഷഷ്ഠിക്കാണ്. ആയിരക്കണക്കിനു ഭക്തരാണ് മാസന്തോറുമുള്ള ഷഷ്ഠിക്ക് ഹരിപ്പാട് ക്ഷേത്രത്തിലെത്തുന്നത്. സ്കന്ദഷഷ്ഠിക്ക് ഭക്തജനത്തിരക്കേറും. സാധാരണ ദിവസങ്ങളിൽ ഹരിപ്പാട്ട് അഞ്ചുപൂജയാണ് പതിവ്. ഷഷ്ഠിക്ക് വിശേഷാൽ അഞ്ചുപൂജകൂടി നടത്തും. ശ്രീഭൂതബലിയും വൈകുന്നേരത്തെ കാഴ്ചശ്രീബലിയും ഈ ദിവസത്തെ പ്രത്യേകതയാണ്. സ്കന്ദഷഷ്ഠിനാളായ ശനിയാഴ്ച പുലർച്ചെ നാലരയോടെ നടതുറക്കും. നവകത്തിന് പഞ്ചഗവ്യം അഭിഷേകം ചെയ്യും. പഞ്ചഗവ്യം സേവിച്ചശേഷമേ വ്രതമെടുക്കുന്ന ഭക്തർ ജലപാനം പാടുള്ളൂവെന്നാണ് വിശ്വാസം. പഞ്ചഗവ്യം സേവിച്ചശേഷം ക്ഷേത്രത്തിൽനിന്നുള്ള വെള്ളനിവേദ്യം കഴിച്ചാണ് ഭക്തർ മടങ്ങുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈലിൽ ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍ ചേർന്ന് പിടികൂടി

0
തിരുവനന്തപുരം: മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിയെ വീട്ടുകാര്‍...

ക്രിക്കറ്റ് ഇതിഹാസം ​ഗാരി സോബേഴ്സ് വിടവാങ്ങി

0
ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു....

പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ...

0
വയനാട്: പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ...

കാർ പുഴയിലേക്ക് മറിഞ്ഞ് അധ്യാപകനും രണ്ട് മക്കളും മരിച്ചു; ആത്മഹത്യയിലേക്ക് വഴിചൂണ്ടി വാട്സ്ആപ്പ് സ്റ്റാറ്റസ്

0
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ അധ്യാപകനും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍...