വെച്ചൂച്ചിറ : കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡിവലപ്മെന്റ് സെന്റർ ആരംഭിക്കുന്നു. 15 മുതൽ 23 വരെ പ്രായമുള്ളവരെ അഭിരുചിക്കനുസരിച്ച് ഡിജിറ്റൽ മേഖലകളിലെ തൊഴിലുകൾ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഗ്രാഫിക് ഡിസൈനിങ്, സിസിടിവി ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകളാണുള്ളത്. സൗജന്യമായാണ് പരിശീലനം. എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം കോഴ്‌സിൽ ചേരാം. ശനിയും ഞായറും പൊതു അവധിദിവസങ്ങളിലും ആയിരിക്കും ക്ലാസ്.
എസ്എസ്എൽസിക്കുശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നവർക്കും ഇവിടെ തൊഴിൽപരിശീലനം നേടാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സ്‌കിൽ സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക് 8921807976 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. സ്‌കിൽ ഡിവലപ്മെന്റ് സെന്ററിന്റെ ബ്രോഷർ പ്രകാശനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. പ്രിൻസിപ്പൽ ജി. ബീന, പ്രഥമാധ്യാപിക എ. സുലത, റാന്നി ബിപിസി ഷാജി എ.സലാം, പിടിഎ പ്രസിഡന്റ് ജോമോൻ പുല്ലാട്ട്, ക്ലസ്റ്റർ കോഡിനേറ്റർ ശില്പ, എസ്ഡിസി കോഡിനേറ്റർ എസ്. സംഗീത എന്നിവർ പ്രസംഗിച്ചു.