മുഖക്കുരു തടയാം – ചുളിവുകൾ അകറ്റാം

For full experience, Download our mobile application:
Get it on Google Play

ചർമ്മ സംരക്ഷണത്തിനായി പലവഴികളും നോക്കുന്നവരാണല്ലോ നമ്മളിൽ പലരും. ചർമ്മത്തിലെ അഴുക്ക് അധിക സെബം എന്നിവ ഇല്ലാതാക്കാൻ ശരിയായി രീതിയിൽ ചർമ്മം സംരക്ഷിക്കേണ്ടതുണ്ട്. വരണ്ട ചർമ്മവും മുഖക്കുരുവുമാണ് പലരേയും അലട്ടുന്ന പ്രശ്നങ്ങൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തെ സംരക്ഷിക്കാനാകും.

ശരിയായ ഭക്ഷണം ചർമ്മത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നു. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം ചർമ്മത്തെ തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമായി കാത്ത് സൂക്ഷിക്കുന്നു. ചർമ്മ സംരക്ഷണത്തിനായി പഴങ്ങൾ, പച്ച ഇലക്കറികൾ, ഒമേഗ -3 സമ്പന്നമായ സീഡ്സ്, അണ്ടിപ്പരിപ്പ് എന്നിവ ഭക്ഷണത്തിൽ ചേർക്കുക. വെള്ളം കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. ജലാംശം നിലനിർത്താനും ചർമ്മം വരണ്ടതാകാതിരിക്കാനും ധാരാളം വെളളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വെള്ളം കുടിക്കുന്നത് ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർധിക്കുന്നു.

സൺസ്ക്രീൻ ഉപയോഗിക്കുന്നത് അവഗണിച്ചാൽ ചർമ്മത്തിന് അത് ദോഷം ചെയ്യും. ലാപ്‌ടോപ്പ്, മൊബൈൽ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയ്‌ക്ക് മുന്നിൽ ധാരാളം സമയം ചിലവഴിക്കുന്നതിലൂടെ അവയിലെ ബ്ലൂ ലൈറ്റിൽ നിന്നുളള അൾട്രാവയലറ്റ് വികിരണങ്ങൾ ചർമ്മത്തിന് ദോഷകരമാണ്. ചർമ്മത്തിന് അനുയോജ്യമായ സൺസ്ക്രീനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. പതിവായി ആവി കൊളളുന്നത് അഴുക്ക്, ബാക്ടീരിയ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. അങ്ങനെ മുഖക്കുരു തടയുന്നു. കൂടാതെ ചർമ്മത്തിന് തിളക്കം നൽകാനും ആവി കൊളളുന്നത് സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...