ടി 20 ലോകകപ്പ് ; പാക് വിജയം ആഘോഷിച്ച മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ടി 20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ജയം ആഘോഷിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മൂന്ന് കശ്മീരി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് പോലീസ് നടപടി. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

അർഷിദ് യൂസഫ്, ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവർക്കെതിരെയാണ് കേസ്. മൂവരും ആഗ്രയിലെ രാജാ ബൽവന്ത് സിംഗ് കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. ഇന്ത്യ-പാക് മത്സര ശേഷം പാകിസ്താന് അനുകൂലമായി ഇവർ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥികളെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു. “ഞങ്ങൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി. ഇവർ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് കണ്ടെത്തി. പിന്നീടാണ് അവരെ അറസ്റ്റ് ചെയ്തത്” ആഗ്ര സിറ്റി പോലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....