സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തി ; ജോയ്സ് ജോർജിന് യു.ഡി.എഫ്‌ വക്കീൽ നോട്ടീസ് അയച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: നവമാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് ഇടുക്കിയിലെ എൽ.ഡി.എഫ്.സ്ഥാനാർഥി ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ച് യു.ഡി.എഫ്‌. സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പാർലമെൻ്റിൽ വോട്ട് ചെയ്തുവെന്ന ജോയ്സിൻ്റെ പരാമർശമാണ് വിവാദമായത്. ഈ വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഡീൻ കുര്യാക്കോസ് പരാതി നൽകി. പൗരത്വ ഭേദഗതി നിയമം പാർലമെന്‍റില്‍ അവതരിപ്പിച്ചപ്പോൾ എം.പിയായ ഡീൻ കുര്യാക്കോസ് എതിർത്തില്ലെന്നും അനുകൂലിച്ചു വോട്ട് ചെയ്തുവെന്ന പരാമർശത്തോടെയാണ് ജോയ്സ് ജോർജ് സമൂഹ മാധ്യമ അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ വിശദീകരണവുമായി ഡീൻ രംഗത്ത് വന്നിരുന്നു. ആരോപണം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ആരോപണം പിൻവലിച്ചു 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ചത്.

പൗരത്വ നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചു തൊടുപുഴയിൽ പാതിരാ സമരാഗ്നി എന്ന പേരിൽ ഡീൻ കുര്യാക്കോസ് നടത്തിയ സത്യാഗ്രഹത്തെ പരോക്ഷമായി പരാമർശിച്ചായിരുന്നു ജോയ്സ് ജോർജിൻ്റെ വീഡിയോ സന്ദേശം. ഈ വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഡീൻ കുര്യാക്കോസ് പരാതിയും നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ യുഡിഎഫ് കൗൺസിലർ കൂറുമാറിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് കൗൺസിലർ കൂറുമാറിയ സംഭവത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ്...

ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു ; അപകടം വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ

0
ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. ശ്രീനഗർ...

സൗദിയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
റിയാദ്: പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്‌നാട്...

പൂവച്ചലിൽ യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ

0
തിരുവനന്തപുരം: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന(25)യെയാണ്...