ഒന്ന് സുഖമായി ഉറങ്ങാൻ പോലും കഴിയാത്ത ഒരു വ്യക്തി ഈ ലോകത്തുണ്ട്. കഴിഞ്ഞ 61 വർഷമായി ഉറങ്ങിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ ഭാര്യയും മക്കളും ആരും താൻ ഉറങ്ങുന്നത് കണ്ടിട്ടില്ല. 1962 മുതൽ തന്റെ ഉറക്കം അപ്രത്യക്ഷമായെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പ്രശസ്ത യൂട്യൂബർ ഡ്രൂബിൻസികിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വിയറ്റ്‌നാമിൽ താമസിക്കുന്ന ഈ വ്യക്തിയുടെ പേര് തായ് എൻജോക് എന്നാണ്.
ഒരു ദിവസം രാത്രി വന്ന പനിയ്ക്ക് ശേഷം ഉറങ്ങാൻ സാധിച്ചിട്ടില്ലെന്ന് എൻജോക്ക് പറയുന്നു. എന്നെങ്കിലും ഒരു ദിവസം ഉറങ്ങണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. വിദഗ്ധ ഈ രോഗത്തെ ഉറക്കമില്ലായ്മ അഥവാ ഇൻസോമ്‌നിയ എന്നാണ് വിളിക്കുന്നത്. ഇത് ശാരീരികവും മാനസികവും ആയ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. 80-ാം വയസ്സിലും ദിവസേനയുള്ള വ്യായാമവും കൃഷിയുമാണ് എൻജോക്കിനെ ആരോഗ്യത്തോടെ പിടിച്ചു നിർത്തുന്നത്.
ജോലി കഴിഞ്ഞ് വരുമ്പോൾ സാധരണത്തേതിനെക്കാൾ വളരെ അധികം ക്ഷീണം അനുഭവപ്പെടും. ഒന്ന് രണ്ട് മണിക്കൂർ കിടക്കാറുണ്ട്. എന്നാൽ ഉറങ്ങാൻ സാധിക്കാറില്ലെന്നും എൻജോക്ക് വ്യക്തമാക്കി. തന്റെ ഉറക്കമില്ലായ്മയുടെ കാരണം പരിശോധിക്കാൻ വിദേശത്ത് നിന്ന് നിരവധി പേർ എത്തിയിട്ടുണ്ട്. രാത്രിയിൽ കൂടെ താമസിച്ച് ചിലർ സത്യം അറിയാൻ ശ്രമിച്ചു. എന്നാൽ അതൊന്നും ഫലം കണ്ടില്ലെന്നും എൻജോക്ക് പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.