ഡോ. എം. എസ്. സുനിലിന്റെ 349- മത് സ്നേഹഭവനം വിധവയായ റീനയ്ക്കും മക്കൾക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലമ്പർക്ക് പണിതു നൽകുന്ന 349 സ്നേഹ ഭവനം പ്രൊഫ. പീറ്റർ മാത്യുവിന്റെ സഹായത്താൽ പട്ടിത്താനം നെല്ലതോട്ടിയിൽ വിധവയായ റീനക്കും മക്കൾക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. രണ്ടു വർഷങ്ങൾക്കു മുമ്പ് വാഹന അപകടത്തിൽ റീനയുടെ ഭർത്താവ് അനീഷ് മരണപ്പെടുകയും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു കുട്ടികളുമായി റീന സ്വന്തമായ ഭവനം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിൽകണ്ടു മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട്, മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് പീറ്റർ മാത്യു നൽകിയ തുക ഉപയോഗിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് അംബിക സുകുമാരൻ, വാർഡ് മെമ്പർ കൊച്ചു റാണി, ബ്ലോക്ക് മെമ്പർ ശ്രീജ ഷിബു, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, അനിൽ രാജ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

0
തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ...

ആലപ്പുഴയിൽ കനത്ത മഴയും കടൽക്ഷോഭവും ; ഒരു വീട് തകർന്നു

0
ആലപ്പുഴ: ആലപ്പുഴയിൽ കനത്ത മഴയും കടൽക്ഷോഭവും രൂക്ഷമായി തുടരുന്നു. കടൽക്ഷോഭത്തെ...

മാസ്ക് ധരിച്ചെത്തിയ ആൾ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപയുമായി മുങ്ങി

0
കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെത്തിയ മാസ്‌ക് ധരിച്ച അജ്ഞാതൻ സെയിൽസ്...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...