ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചു ; നിയമം ഉടൻ പ്രാബല്യത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ ഓടുന്ന നാല് ജോഡി ട്രെയിനുകളുടെ ഒന്ന് വീതം സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചു. മംഗളൂരു-തിരുവനന്തപുരം, തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്‌പ്രസ്‌ (16603, 16604), മംഗളൂരു-ചെന്നൈ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ്‌ മെയിൽ (12602, 12601), ചെന്നൈ-മംഗളൂരു, മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22637, 22638), മംഗളൂരു-തിരുവനന്തപുരം, തിരുവനന്തപുരം-മംഗളൂരു മലബാർ എക്‌സ്‌പ്രസ്‌ (16630, 166290) എന്നീ ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകളാണ് വെട്ടിക്കുറച്ചത്. ഈ തീരുമാനം ഒരാഴ്‌ചയ്‌ക്കകം പ്രാബല്യത്തിൽ വരും. സ്ലീപ്പർ കോച്ചുകൾ ഒമ്പതായാണ് ചുരുക്കിയിരിക്കുന്നത്. മാവേലി എക്സ്പ്രസ്സിൽ തിങ്കൾ മുതൽ ഇത് ബാധകമായിരിക്കും. മാവേലി, മലബാർ തുടങ്ങിയ എക്‌സ്‌പ്രസുകളിൽ സ്ലീപ്പർ കോച്ച്‌ വെട്ടിക്കുറയ്ക്കുമ്പോൾ ഒരുഭാഗത്തേക്ക്‌ 144 സീറ്റുവീതം 288 സീറ്റുകളാണ് നഷ്ട്ടമാകുന്നത്.

വെട്ടിക്കുറയ്ക്കുന്ന ഒരുകോച്ച്‌ എസി ത്രീ ടയറാക്കി മാറ്റാനാണ് തീരുമാനം. സ്ലീപ്പർ ക്ലാസിന്റെ ഇരട്ടിയിൽ അധികമാണ്‌ എസി ത്രീ ടയറിൽ ടിക്കറ്റ്‌ നിരക്ക്‌. സ്ലീപ്പർ ക്ലാസിലേതുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി നാലിരട്ടിയെങ്കിലും വരുമാനം റെയിൽവേയ്ക്ക്‌ വർധിക്കും.അതേസമയം ഈ നടപടി സാധാരണക്കാരെ വലയ്ക്കും. കാരണം തിരക്കേറിയ ട്രെയിനുകളിൽ ഇവർ ആശ്രയിക്കുന്നത് സ്ലീപ്പർ കോച്ചുകളെയാണ്. 13, 14 തീയതികളിൽ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ്‌ മെയിലിലും 17, 18 തീയതികളിൽ മലബാർ എക്‌സ്‌പ്രസിലും നിയമം ബാധകമായിരിക്കും. മാവേലി എക്സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക്‌ തിങ്കൾ മുതലും മംഗളൂരുവിലേക്ക്‌ ചൊവ്വ മുതലും പ്രാബല്യത്തിൽ വരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്...

നാടകീയ രംഗങ്ങൾ : പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

0
ന്യൂഡൽഹി : നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങൾ. പാർലമെന്റ്...