Wednesday, July 2, 2025 7:53 am

ചെന്നൈ വിമാനത്താവളത്തിൽ നിന്ന് സ്ലൈഡർ കടലാമകളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിമാനത്താവളത്തിൽ നിന്ന് അയ്യായിരത്തോളം ചുവന്ന ചെവിയുള്ള സ്ലൈഡർ കടലാമകളെ (ചുവന്ന ചെവിയുള്ള സ്ലൈഡർ കടലാമകൾ) പിടികൂടി. മലേഷ്യയിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 4986 ചെഞ്ചെവിയൻ ആമകളെ പിടിച്ചെടുത്തത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഒരു പ്രത്യേക ഇനത്തിൽപ്പെട്ട ജീവിയെ വിമാനത്തിൽ കൊണ്ടുവരുന്നതായി എയർ ഇന്‍റലിജൻസ് യൂണിറ്റിന് (എഐയു) വിവരം ലഭിച്ചതോടെയായിരുന്നു പരിശോധന. ഇൻഡിഗോ എയർലൈൻസിന്‍റെ 6ഇ1032 വിമാനത്തിൽ ക്വാലാലംപൂരിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരെയാണ് തടഞ്ഞുവെച്ച് പരിശോധിച്ചത്. ബാഗിൽ 4967 പച്ച ആമകളെയും 19 ഇളം മഞ്ഞ നിറത്തിലുള്ള ആമകളെയും കണ്ടെത്തി.

ആമകളെ പരിശോധിക്കാൻ വന്യജീവി (ഡബ്ല്യുസിസിബി) ഉദ്യോഗസ്ഥരെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തി. ബാഗിലുണ്ടായിരുന്നത് റെഡ് ഇയർഡ് സ്ലൈഡർ ആമകളും ആൽബിനോ റെഡ് ഇയർഡ് സ്ലൈഡർ ആമകളുമാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്താവളത്തിന് പുറത്ത് യാത്രക്കാരെ സ്വീകരിക്കാനെത്തിയ ആളെയും അറസ്റ്റ് ചെയ്തു. എന്തിനാണ് ഇത്രയധികം ആമകളെ കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഇവരെ ചോദ്യംചെയ്യുകയാണ്. കാഴ്ചയിൽ ഭംഗിയുള്ള ഈ കടലാമകൾ ആഗോള തലത്തിൽ ഒരു അധിനിവേശ ജീവിയായി അറിയപ്പെടുന്നു. കാരണം അവ മറ്റ് ജീവജാലങ്ങൾക്ക് ഭീഷണിയാണ്. ഭക്ഷണത്തിന് ഇവ മറ്റ് ജീവികളുമായി മത്സരിക്കും. അതിവേഗത്തിൽ പെരുകുന്ന ഈ ആമകൾ മറ്റ് സസ്യ ജീവജാലങ്ങളെ ഇല്ലാതാക്കും. സാൽമൊണല്ല ബാക്ടീരിയ വാഹകരായ ഈ ആമകൾ മനുഷ്യരിൽ രോഗബാധയുണ്ടാക്കും. ചില രാജ്യങ്ങളിൽ ഇവയ്ക്ക് നിരോധനമുണ്ട്. കാണാൻ കൌതുകമുള്ളതിനാൽ ചിലർ ഇവയെ രഹസ്യമായി വളർത്താറുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു

0
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​ന​സി​ക​നി​ല...

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടും

0
കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത...

അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തും ; അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

0
അ​ഹ​മ്മ​ദാ​ബാ​ദ്: അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി ആം​ആ​ദ്മി പാ​ർ​ട്ടി...