കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിക്കു വേണ്ടിയുള്ള സാമൂഹികാഘാത പഠനം നിര്‍ത്തി. പദ്ധതിയുമായി മുന്നോട്ടുപോകുക തന്നെ ചെയ്യും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍ക. ഭൂമി ഏറ്റെടുക്കാനും അംഗീകാരം നല്‍കി. എന്നാല്‍ കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ ഇതില്‍ വ്യത്യസ്ത നിലപാടാണ്. അതില്‍ വ്യക്തത വേണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ടിപിആറിന് അന്തിമ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടുപോകും. ഭൂമി ഏറ്റെടുക്കല്‍ എങ്ങനെ സാധ്യമാകുമെന്ന് ആരാഞ്ഞ ഹൈക്കോടതി, ടിപിആറില്‍ നിലപാട് അറിയികാന്‍ റെയില്‍വേ ബോര്‍ഡിനും നിര്‍ദേശം നല്‍കി. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളുടെ പേരിലെടുത്ത കേകസുകളുടെ സ്ഥിതി എന്തായി എന്നും പിന്‍വലിക്കുന്നോ എന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. സെപ്തംബറില്‍ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ മറുപടി നല്‍കണം.