മദ്ധ്യപ്രദേശില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകം

For full experience, Download our mobile application:
Get it on Google Play

രേവ: മദ്ധ്യപ്രദേശില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകം. രണ്ടാഴ്ചയ്‌ക്കിടെ രേവ നഗരത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച്‌ രണ്ടായിരത്തിലധികം പന്നികള്‍ ചത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഭരണകൂടം നിരോധനം പുറപ്പെടുവിച്ചു. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ (സിആര്‍പിസി) സെക്ഷന്‍ 144 പ്രകാരം പന്നികളെയും അവയുടെ മാംസവും കൊണ്ടു പോകുന്നതും വില്പനയും നിരോധിച്ചു കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.

ഉത്തരവ് പ്രകാരം ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (NIHSAD) ജില്ലയില്‍ പരിശോധന ശക്തമാക്കി. സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് രേവ മുനിസിപ്പല്‍ പരിധിയിലെ പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമാണെന്ന് ഉദ്യോ​ഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ജില്ലയില്‍ പന്നികള്‍ ചത്തു തുടങ്ങിയത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ലാബിലേക്ക് സാമ്പിളുകള്‍ അയച്ചിരുന്നു.

നഗരത്തില്‍ 25,000-ലധികം പന്നികളുണ്ടെന്നും ഭൂരിപക്ഷം മൃ​ഗങ്ങളിലും രോ​ഗബാധ കണ്ടെത്തിയിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.രാജേഷ് മിശ്ര പറഞ്ഞു. രോ​ഗബാധ പടരുന്നത് തടയുന്നതിനായി മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക മുനിസിപ്പല്‍ അധികൃതരുടെ സംഘങ്ങള്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച്‌ മരിച്ച പന്നികളുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...