വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ബ്രയ്റ്റ്സ്ലാവ: വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി. നിരവധി തവണ വെടിയേറ്റ പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും ഉപപ്രധാനമന്ത്രി തോമസ് തരാബ വിശദമാക്കി. സ്ലൊവാക്കിയയിലെ ചെറുപട്ടണമായ ഹാൻഡ്ലോവയിൽ വച്ചാണ് 59കാരനായ റോബർട്ട് ഫിക്കോയ്ക്ക് എതിരെ വെടിവയ്പ് നടന്നത്. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമം എന്നാണ് ആഭ്യന്തര മന്ത്രി മാറ്റസ് സുതാജ് എസ്റ്റോക പ്രതികരിച്ചത്.

യുക്രൈനിനുള്ള സൈനിക സഹായവും റഷ്യയ്‌ക്കെതിരായ ഉപരോധവും അവസാനിപ്പിക്കാൻ റോബർട്ട് ഫിക്കോ നേരത്തെ ആവശ്യപ്പെട്ടത് സ്ലൊവാക്കിയയിലും യൂറോപ്യൻ യൂണിയനിലും ഭിന്നത സൃഷ്ടിച്ചിരുന്നു. ഹാൻഡ്ലോവയിൽ ചെറിയ ആൾക്കൂട്ടത്തിനിടയിൽ നിന്ന് വളരെ അടുത്ത് നിന്നാണ് ഫിക്കോയ്ക്ക് നേരെ അക്രമി വെടിയുതിർത്തത്. അഞ്ച് ഷോട്ടുകളാണ് അക്രമി ഫിക്കോയ്ക്ക് നേരെ ഉതിർത്തത്. വയറിലും കയ്യിലുമാണ് ഫിക്കോയ്ക്ക് വെടിയെറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസുൾപ്പെടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...