ചെറുകിട ആശുപത്രികൾക്ക് വാക്സീൻ ഇല്ല ; കോർപ്പറേറ്റുകളെ സഹായിക്കാനെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സീൻ വിതരണം ഈ മാസം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അടച്ച പണം തിരികെ നൽകാമെന്ന് ഇന്നലെ ആശുപത്രികൾക്ക് അറിയിപ്പു കിട്ടി. എന്നാൽ വൻതോതിൽ വാക്സീൻ ആവശ്യമുള്ളവർക്കു നേരിട്ട് കമ്പനികളിൽ നിന്നു വാങ്ങാ‍ൻ അനുമതി നൽകിയിരിക്കുന്നത് കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. ചില ആശുപത്രികൾക്കു വലിയ വിലയ്ക്ക് വാക്സീൻ വിൽക്കാനാണ് ഇതുവഴി അവസരമൊരുങ്ങുന്നത്.

നേരത്തെ സ്വകാര്യ ആശുപത്രികൾക്കു നേരിട്ട് കമ്പനികളിൽ നിന്ന് വാക്സീൻ വാങ്ങാമായിരുന്നു. വൻതോതിൽ ബുക്ക് ചെയ്യുന്നവർക്കു മാത്രമാണ് അന്ന് കമ്പനികൾ വാക്സീൻ നൽകിയിരുന്നത്. ചെറുകിട ആശുപത്രി മാനേജ്മെന്റുകൾ സംസ്ഥാന സർക്കാരിനു മുൻപിൽ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നാഷനൽ ഹെല്‍ത്ത്  അതോറിറ്റി വഴി പണമടയ്ക്കാനും ഓരോ ആശുപത്രിക്കും എത്ര വാക്സീൻ എന്നത് സർക്കാർ തീരുമാനിക്കും എന്നും അറിയിച്ചത്. ഇതനുസരിച്ച് ഒട്ടേറെ ആശുപത്രികൾ പണമടച്ചു. ഓരോ ആശുപത്രികൾക്കും അനുവദിച്ച വാക്സീന്റെ തോത് വ്യക്തമാക്കി ജൂൺ അവസാനത്തോടെ ഇവർക്ക് അറിയിപ്പു കിട്ടി. ആശുപത്രികളുടെ പട്ടികയും പുറത്തിറക്കി. 320 ഡോസ് മുതൽ വാക്സീൻ കിട്ടിയ ആശുപത്രികൾ ഉണ്ടായിരുന്നു. എന്നാൽ വാക്സീൻ എന്നു കിട്ടുമെന്ന് ഇവർക്ക് ഒരു ഉറപ്പും കിട്ടിയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....