സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ള്‍ : പ്ര​തി​യെ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ള്‍ ക​ണ്ടെ​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍ഡി​ലാ​യ പ്ര​തി​യെ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി. കൊ​ള​ത്ത​റ ശാ​ര​ദാ​മ​ന്ദി​രം സ്വദേ​ശി ജു​റൈ​സി​നെ​യാ​ണ് കോ​ട​തി അ​ഞ്ചു ദി​വ​സ​ത്തെ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട​ത്. ഇ​യാ​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം എ​ക്സ്ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച ന​ഗ​ര പ​രി​ധി​യി​ലെ ഏ​ഴ് കെ​ട്ടി​ട​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ തെ​ളി​വെ​ടു​പ്പ് നടത്തും.

അ​സി. ക​മ്മീഷ​ണ​ര്‍ ടി.​പി. ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് കേ​സി​ന്റെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. മാ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്ത ജു​റൈ​സ് എ​ക്‌​സ്‌​ചേ​ഞ്ചി​ലെ ബാ​റ്റ​റി​ക​ളി​ല്‍ വെള്ളം മാ​റ്റു​ന്ന​തി​നാ​ണ് ഏ​റെ​യും പോ​യി​രു​ന്ന​ത് എ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഇ​വി​ട​ങ്ങ​ളി​ല്‍ ആരെങ്കിലും പ​തി​വാ​യി വ​രാ​റു​ണ്ടോ​യെ​ന്ന​ത​ട​ക്കം അ​ന്വേ​ഷ​ണ​സം​ഘം ചോ​ദി​ച്ച​റി​യും.

ആ​വ​ശ്യ​മെ​ങ്കി​ല്‍ കെ​ട്ടി​ട​ങ്ങ​ളി​ലെ മ​റ്റു​ള്ള​വ​രു​ടെ​യും മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. ഒ​ളി​വി​ലു​ള്ള മൂ​രി​യാ​ട് സ്വ​ദേ​ശി​യാ​യ ഷ​ബീ​റി​നെ​യും പ്ര​സാ​ദി​നെ​യും പി​ടി​കൂ​ടി ചോ​ദ്യം​ ചെ​യ്താ​ലേ ഇ​തി​ലെ ദു​രൂ​ഹ​ത പു​റ​ത്തു​വ​രൂ. ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​സ​ബ പോ​ലീ​സ് പ​രി​ധി​യി​ല്‍ അ​ഞ്ചും ന​ല്ല​ളം, മെ​ഡി​ക്ക​ല്‍ കോളജ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​ന്നു​വീ​ത​വും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളാ​ണ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. ഏ​ഴ് കേ​സു​ക​ളാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. അ​ന്താ​രാ​ഷ്​​ട്ര കോ​ളു​ക​ള്‍ കോ​ള്‍ റൂ​ട്ടി​ങ് ഡി​വൈ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ലോ​ക്ക​ല്‍ കോ​ളു​ക​ളാ​ക്കി മാ​റ്റി​യാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...