സ്മാർട്ട് ഫാമിംഗ് സാധ്യത പരിശോധിക്കണം ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാലാവസ്ഥാവ്യതിയാനം കാരണം കാർഷിക മേഖലയിലുണ്ടാകുന്ന ആഘാതം നേരിടാൻ സ്മാർട്ട് ഫാമിംഗ് സാദ്ധ്യത പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക ദിനാഘോഷത്തിന്റെ ഉദ്‌ഘാടനവും കർഷക അവാർഡ് വിതരണവും നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകമാകെ സ്മാർട്ട് ഫാമിംഗിലേക്ക് മാറുകയാണ്.കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനായില്ലെങ്കിൽ ഭക്ഷ്യലഭ്യതകുറവും അതിലൂടെ പോഷഹാരക്കുറവും ഉണ്ടാകും. മഴയെ ആശ്രയിച്ചുള്ള നെൽകൃഷിയിൽ 2050 ആകുമ്പോൾ 20 ശതമാനവും 2080 ൽ 47 ശതമാവും ഉല്പാദനക്കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മറ്റു വിളകളിലും സമാനമായ കുറവ് ഉണ്ടാകും.

ഉല്പാദന ക്ഷമത കൈവരിക്കൽ , കാലാവസ്ഥ വ്യതിയാനത്തിലെ പ്രത്യാഘാതങ്ങൾ ചെറുക്കാൻ കഴിയുന്ന അഡാപ്റ്റേഷൻ പ്രോസസ്, പരിസ്ഥിതിക്കുണ്ടാകുന്ന ദോഷം കുറയ്‌ക്കൽ എന്നിവ സ്മാർട്ട് ഫാമിംഗിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതിക്ക് അനുകൂലമാകുന്ന ചെറുകിട ജലസേചന പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. ഇതിലൂടെ മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ എന്നിവ തടയാനാകും. കാലാവസ്ഥയ്ക്ക് അനുസൃതമായി കാർഷിക കലണ്ടർ നവീകരിക്കണം.കതിർ ആപ്പിന്റെ ലോഞ്ചിഗും മുഖ്യമന്ത്രി നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...