തിരുവനന്തപുരം: പഴവങ്ങളില്‍ നിന്ന് കേരള കാര്‍ഷിക സര്‍വകലാശാല നിര്‍മ്മിക്കുന്ന ‘നിള’ വൈന്‍ വൈകാതെ വിപണിയിലെത്തും. ലേബല്‍ ലൈസന്‍സ് കൂടി കിട്ടണം. വൈന്‍ നിര്‍മ്മാണ ലൈസന്‍സിന് നാല് അപേക്ഷകളാണ് എക്‌സൈസിന് കിട്ടിയത്. കാര്‍ഷിക സര്‍വകലാശാലയ്ക്കാണ് ആദ്യം അനുമതി ലഭിച്ചത്.പൈനാപ്പില്‍, വാഴപ്പഴം, കശുമാങ്ങ എന്നിവയില്‍ നിന്നാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം. സര്‍വകലാശാല വിളയിച്ചതും കര്‍ഷകരില്‍ നിന്ന് വാങ്ങുന്നതുമായ പഴങ്ങളും ഉപയോഗിക്കും. വിപണിയിലെത്തുമ്പോള്‍ ലിറ്ററിന് 1000 രൂപയില്‍ താഴെയാവും വില. വില്പന നേരിട്ടോ, ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് നിലവില്‍ വൈന്‍ നിര്‍മ്മാണ യൂണിറ്റുകളില്ല.മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വൈനാണ് സംസ്ഥാനത്തിപ്പോള്‍ ലഭിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























