സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി യാഥാർഥ്യത്തിലേക്ക് : നീണ്ട കാത്തിരിപ്പിന് ശേഷം ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ കെ.എസ്.ഇ.ബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ കെ.എസ്.ഇ.ബി. ശനിയാഴ്ച ടെണ്ടര്‍ ക്ഷണിച്ചുകൊണ്ട് നോട്ടീസ് ഇറക്കും. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ നിന്ന് മാറി സ്വന്തം നിലയിലാണ് കെ.എസ്.ഇ.ബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നത്. സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനും ശേഷമാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്. ഉപകരണങ്ങള്‍ക്കും സോഫ്റ്റ് വെയറിനുമായി രണ്ട് ടെണ്ടറുകളാണ് ശനിയാഴ്ച വിളിക്കുന്നത്. രണ്ടിനും കൂടി അടങ്കല്‍ തുക 217 കോടിയാണ്. സ്മാര്‍ട്ട് മീറ്റര്‍, ഹെഡ് എന്‍ഡ് സോഫ്റ്റ് വെയര്‍, മീറ്റര്‍ ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ളവ വാങ്ങും. സെപ്റ്റംബറില്‍ ടെണ്ടര്‍ തുറക്കും. സ്വന്തം നിലയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സഹായം കേരളത്തിന് കിട്ടില്ല. എന്നാല്‍ ലൈന്‍ ശക്തിപ്പെടുത്തലടക്കമുള്ള പ്രവര്‍ത്തികള്‍ക്കുള്ള കേന്ദ്ര ഗ്രാന്റുകള്‍ ലഭിക്കും. അതിന് സ്മാര്‍ട്ട് മീറ്റര്‍ ഉടന്‍ സ്ഥാപിക്കേണ്ടതുണ്ട്. ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍, സബ്സ്റ്റേഷനുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...