സ്മാർട്ട് മീറ്ററിന്റെ ടെൻഡർ നടപടികൾ പുനരാരംഭിച്ച് കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് മീറ്ററിന്റെ ടെൻഡറുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുനരാരംഭിച്ച് കെഎസ്ഇബി. ജൂൺ 15-നകം ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിനുള്ള വായ്പ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ, വിവിധ യൂണിയനുകളുടെ എതിർപ്പുകൾ മറികടന്നാണ് ടെൻഡർ നടപടികൾ പുനരാരംഭിക്കുന്നത്. ഇത്തവണ മൂന്ന് കമ്പനികളാണ് ബിഡ് സമർപ്പിച്ചിട്ടുള്ളത്. ജെനസ് പവർ സൊല്യൂഷൻസ് ലിമിറ്റഡ്, ജിഎംആർ സ്മാർട്ട് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, പോളാരിസ് സ്മാർട്ട് മീറ്ററിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ബിഡ് സമർപ്പിച്ചത്. ഇതിൽ 37 ലക്ഷം സ്മാർട്ട് മീറ്ററുകൾക്കുള്ള ഏറ്റവും കുറഞ്ഞ ടെൻഡർ തുക 3,475.16 കോടി രൂപയാണ്.

ഒരു മീറ്ററിന് ഏകദേശം 9500 രൂപയാണ് വില വരിക. അതേസമയം, 6,000 രൂപയാണ് കെഎസ്ഇബി നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന തുക. ഇതിനെ തുടർന്നാണ് ടെൻഡർ നടപടികൾ പുനരാരംഭിക്കുന്നത്. ഇന്ന് രാവിലെ 11 മണി മുതലാണ് കമ്പനികൾക്ക് ക്വാട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക. ടോട്ടക്സ് മാതൃകയിലാണ് സ്മാർട്ട് മീറ്ററുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തിയാക്കുന്നത്. അതിനാൽ, മുഴുവൻ തുകയും കരാർ കമ്പനി ചെലവാക്കിയതിനു ശേഷം, ഏഴ് വർഷം കൊണ്ട് മുതലും ലാഭവും തിരിച്ച് ഈടാക്കും. ഇതോടെ, കെഎസ്ഇബിക്ക് പണം മുടക്കേണ്ടി വരില്ല. ടോട്ടക്സ് മാതൃക പ്രാബല്യത്തിലായാൽ, ഇവ സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുമെന്നാണ് യൂണിയനുകളുടെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...