സ്മാർട്ട് മീറ്റർ പദ്ധതി നടത്തിപ്പിലുള്ള സംഘടനകളുടെ കടുത്ത എതിർപ്പ് മറികടന്ന് കെഎസ്ഇബി മുന്നോട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്മാർട്ട് മീറ്റർ പദ്ധതി നടത്തിപ്പിലുള്ള സംഘടനകളുടെ കടുത്ത എതിർപ്പ് മറികടന്ന് കെഎസ്ഇബി മുന്നോട്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസി പിഡിസിഎല്ലിനെ ഒഴിവാക്കി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി കെഎസ്ഇബി നേരിട്ട് നടപ്പാക്കാനാണ് നീക്കം. ഇതിനായി ബോര്‍ഡ് ടെന്‍ഡൻ വിളിച്ചു. ഉപയോക്താക്കൾക്ക് വൻ ബാധ്യത വരുത്തുന്ന സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുമെന്നുറച്ച് കെഎസ്ഇബി. വൈദ്യുതി ബോർഡിലെ സംഘടനകളുടെ കടുത്ത എതിർപ്പ് മറിടന്ന് 37 ലക്ഷം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിച്ചു. ഈ മസം 20 മുതല്‍ ടെൻഡര്‍ സമര്‍പ്പിക്കാം.

പദ്ധതി നടപ്പാക്കാൻ ആര്‍ഇസി പിഡിസിഎല്ലിനെ തിരഞ്ഞെടുത്തെങ്കിലും സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കരാര്‍ ഒപ്പിട്ടിരുന്നില്ല. കെഎസ്ഇബി നേരിട്ട് നടത്തണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. ഇതു മാത്രം അംഗീകരിച്ചു. ഈ മാസം മൂന്നിന് ചേര്‍ന്ന ബോര്‍ഡ് യോഗം സംഘനകൾ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ചര്‍ച്ച ചെയ്തു. ആവശ്യങ്ങള്‍ പഠിക്കാന്‍ അഞ്ച് അംഗ സമിതിയെ നിയോഗിച്ചു. ഈ മാസം 28ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. പദ്ധതി വൈകുന്നത് സംസ്ഥാനത്തിന്‍റെ കടമെടുപ്പിനെ ബാധിക്കുമെന്ന ന്യായം പറഞ്ഞാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് ടെന്‍ഡർ നടപടികളിലേക്ക് ബോർഡ് കടന്നത്. അതേസമയം ടോട്ടക്സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം നടത്തരുതെന്ന സംഘടനകളുടെ നിലപാട് തള്ളിയാണ് ടെൻഡർ വിളിച്ചത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി കടമെടുപ്പിനെ ബാധിക്കില്ലെന്നും സംഘനകൾ വാദിക്കുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...