ഇന്ന് സ്മാർട്ട് ഫോൺ എന്നത് എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗം ആയ ഉപകരണമാണ്. നിരവധി ഗുണങ്ങൾ ഉള്ള സ്മാർട്ട് ഫോണുകൾക്ക് ചില ദോഷങ്ങളും ഉണ്ട്. നിരവധി ആളുകൾക്ക് ഫോണിന്റെ പല ദൂഷ്യ ഫലങ്ങളും അറിയാമെങ്കിലും നമുക്ക് അറിയാത്ത തരത്തിൽ പല അപകടങ്ങളും സ്മാർട്ട് ഫോണുകളിൽ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ മറഞ്ഞിരിക്കുന്ന ഒരു അപകടത്തെ കുറിച്ചാണ് നമ്മൾ ഇന്ന് പരിജയപ്പെടാൻ പോകുന്നത്. ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട് ഫോണുകളുടേയും സ്ക്രീനിന്റെ വലുപ്പം ഉയർന്നുകൊണ്ടേ ഇരിക്കുകയാണ്. എന്നാൽ ഇത്തരം സ്ക്രീനുകളിൽ ചില അപകടകരമായ ബാക്ടീരിയകൾ ഉള്ള കാര്യം നിങ്ങൾക്ക് ആറിയാമോ? സ്ക്രീനിന്റെ വലുപ്പം കൂടുന്നതോടെ ഇത്തരത്തിൽ ബാക്ടീരിയകളുടെ എണ്ണത്തിലും വർദ്ധവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവയെക്കുറിച്ച് വിശദമായി അറിയാം.
നിലവിലെ ജീവിതത്തിൽ സ്മാർട്ട്‌ഫോണുകൾ നമുക്ക് അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഫോൺ ഉപയോഗിക്കുന്ന കൈകൾ മുഖത്തോട് നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ഫോണിന്റെ സ്ക്രീനുകൾ എണ്ണമറ്റ സൂക്ഷ്മാണുക്കളുടെ ഫലഭൂയിഷ്ഠമായ പ്രജനന കേന്ദ്രമാണ്. അവയിൽ പലതും രോഗകാരികളാണ്. ഇക്കാരണത്തിൽ പല രോലഗങ്ങളും ഉപഭോക്താക്കൾക്ക് വരാൻ സാധ്യത ഉണ്ട്. ആയതിനാൽ തന്നെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു സ്‌മാർട്ട്‌ഫോൺ സ്‌ക്രീൻ ആയിരക്കണക്കിന് ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാകുമെന്ന് നിരവധി ഗവേഷണങ്ങൾ എടുത്തുകാണിക്കുന്നു. ഇവ പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണമായേക്കാമെന്നും ഈ ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ത്വക്കിന് ദോഷകരമായ ബാക്ടീരിയകൾ, ജീവൻ അപകടപ്പെടുത്തുന്ന MRSA, E.coli എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പതിവ് വൃത്തിയാക്കൽ മാത്രമാണ് ഇതിന് പരിഹാരം. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ സ്‌ക്രീൻ പതിവായി വൃത്തിയാക്കുന്നത് രോഗാണുക്കളുടെ എണ്ണം ഗണ്യമായി കുറയ്ക്കും. സ്‌ക്രീൻ ക്ലീനിംഗ് സൊല്യൂഷനുകളോ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള വൈപ്പുകളോ ഉപയോഗിക്കുന്നത് ദോഷകരമായ മിക്ക സൂക്ഷ്മാണുക്കളെയും നശിപ്പിക്കും. ഇവ സ്ഥിരമായോ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലോ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത്തരം രോഗാണുക്കൾ ഉണ്ടാക്കുന്നു രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാന്‍ ഇവ നമ്മളെ സഹായിക്കും. ആന്റിമൈക്രോബയൽ സ്ക്രീൻ പ്രൊട്ടക്ടറുകൾ ഉപയോഗിക്കുന്നതും പരിഗണിക്കാം. ഈ പ്രത്യേക സംരക്ഷണം സ്ക്രീനിൽ ബാക്ടീരിയ, ഫംഗസ്, മറ്റ് ദോഷകരമായ രോഗകാരികൾ എന്നിവയുടെ വളർച്ചയെ തടയാൻ സഹായിക്കും. ഇവ ഓൺലൈനായും അല്ലാതെയും വാങ്ങാൻ സാധിക്കുന്നതാണ്.
നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതും ഇത്തരത്തിൽ രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന ഒന്നാണ്. സമയ പരിധി നിശ്ചയിച്ചതിന് ശേഷം മാത്രം ഫോൺ ഉപയോഗിക്കാൻ ശ്രമിക്കുക. ഇതിന് പുറമെ പൊതു സ്ഥലങ്ങളിൽ നിന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കിൻ ശ്രമിക്കണം. ഇടയ്ക്കിടെ കൈകഴുകുന്നതും കുളിമുറിയിൽ സ്‌മാർട്ട്‌ഫോൺ ഉപയോഗം ഒഴിവാക്കുന്നതും ബാക്ടീരിയ പടരാനുള്ള സാധ്യത കുറയ്ക്കും.