കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും സുരക്ഷാ വീഴ്ച : സിം കാര്‍ഡ് ഉള്‍പ്പെടെ സ്മാർട്ട് ഫോൺ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. ജയിലിലെ രണ്ടാം ബ്ലോക്കിൽ നിന്നാണ് സിമ്മോടു കൂടിയ സ്മാർട്ട് ഫോൺ പിടികൂടിയത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ജയിലിൽ നിന്ന് വീണ്ടും ഫോൺ കണ്ടെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെയും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും ലഹരിമരുന്നുകളും പുകയില ഉൽപ്പന്നങ്ങളും വ്യാപകമായി പിടികൂടിയിട്ടുണ്ട്. ഇത്തരം നിരോധിത വസ്തുക്കൾ ജയിലിനുള്ളിലേക്ക് എത്തിക്കുന്നതിനായി പുറത്ത് ഒരു പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന വിവരങ്ങൾ മുൻപും പുറത്തുവന്നിരുന്നു. അതീവ സുരക്ഷയുള്ള ജയിലിനുള്ളിലേക്ക് എങ്ങനെയാണ് സ്മാർട്ട് ഫോൺ എത്തിയത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...