തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം മരിച്ച രോഗിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ശൂരനാട് സ്വദേശി സ്മിതയെ സെല്ലിനുള്ളിൽ മറ്റൊരു അന്തേവാസിയായ സജിന മേരി ഭക്ഷണം വിളമ്പുന്ന പാത്രം കൊണ്ട് തലക്കടിച്ചതാണെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ നവംബർ 27ന് മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവന്ന സ്മിതയെ പ്രത്യേക സെല്ലിലാണ് പാർപ്പിച്ചിരുന്നത്. 29ന് സെല്ലിനുള്ളിൽ വെള്ളം തളം കെട്ടിനിന്നിരുന്നു. ഇതിൻെറ നടുക്കാണ് സ്മിത കിടന്നത്. പോസ്റ്റുമോർട്ടത്തിൽ തലക്കേറ്റ മർദ്ദനമാണ് മരണകാരണമെന്ന് വ്യക്തമായി. സെല്ലിൻെറ പൂട്ട് ആരും തുറന്നിരുന്നില്ല. രോഗി അകത്ത് മരിച്ചു കിടക്കുകയായിരുന്നു. പരിചരിച്ച ജീവനക്കാരിലേക്കാണ് ആദ്യം അന്വേഷണം പോയത്.
ജില്ലാ ക്രൈം ബ്രാഞ്ച് കേസേറ്റടുത്ത ശേഷം ജീവനക്കാരെയും സഹ അന്തേവാസികളെയും നിരവധി പ്രാവശ്യം ചോദ്യം ചെയ്തു. ഒരു വനിതാ അന്തേവാസി നൽകിയ മൊഴി സജിനയിലേക്കെത്തിച്ചു. ഒരു കേസിൽ കൊല്ലം പോലീസ് അറസ്റ്റ് ചെയ്ത സജിനയെ ചില മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത് കാരണം പേരൂർക്കടയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തിനാൽ സ്ത്രീകളുടെ വാർഡിൽ ഭക്ഷണം വിളമ്പാനായി ജീവനക്കാരെ സഹായിക്കാൻ സജിനയുമുണ്ടായിരുന്നു.
സെല്ലിൽ കിടന്ന സ്മിത പല തവണ സജിനയെ അസഭ്യം പറഞ്ഞപ്പോള്‍ ഭക്ഷണം വിളമ്പുന്ന പാത്രം കൊണ്ട് തലക്കടിച്ചുവെന്നായിരുന്നു മൊഴി. അഴികള്‍ക്കിടിയിൽ കൂടിയാണ് പാത്രം കൊണ്ട് തലക്കടിച്ചത്. ഇതാണ് തലക്ക് ക്ഷതമേൽക്കാൻ കാരണം. സജിനയെ ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വിജുകുമാറിൻെറ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തലക്കടിയേറ്റ വേദനയിൽ സ്മിത തലയിൽ വെള്ളമൊഴിച്ചതാകാം സെല്ലിനുള്ളിൽ വെള്ളം തളംകെട്ടിനിൽക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. പേരൂർക്കട പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































