അസ്വസ്ഥരായ രാജവംശം ; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി. പ്രധാനമന്ത്രിക്ക് ദേശീയ ബഹുമതി ലഭിക്കുമ്പോള്‍ ഇന്ത്യയെ പരിഹസിക്കുന്ന നിരാശരായ രാജവംശമാണെന്നായിരുന്നു പരിഹാസം. മണിപ്പൂരിലെ സ്ഥിതിഗതികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായിട്ടും പ്രധാനമന്ത്രി മോദി മൗനം പാലിച്ചതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ കടന്നാക്രമണം. രാഹുലിന്റെ ഈ ട്വീറ്റാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോരിന് വഴിവെച്ചത്.

‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്താരാഷ്ട്ര ഇടപെടല്‍ തേടുന്ന ഒരാള്‍. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന അഭിലാഷത്തെ അട്ടിമറിക്കുന്ന നിരാശരായ രാജവംശം നമ്മുടെ പ്രധാനമന്ത്രിക്ക് ദേശീയ ബഹുമതി ലഭിക്കുമ്പോള്‍ ഇന്ത്യയെ പരിഹസിക്കുന്നു. ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട അദ്ദേഹം പ്രതിരോധ കരാറുകള്‍ ഒരു രാജവംശത്തിന്റെയും പടിവാതില്‍ക്കല്‍ എത്താത്തതില്‍ വീര്‍പ്പുമുട്ടുന്നു,” രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ സംസ്ഥാനത്ത് 11 മരണം, 30 വീടുകൾ പൂർണമായും തകർന്നു

0
തിരുവനന്തപുരം : മഴക്കെടുതിയിൽ സംസ്ഥാനത്താകെ മരിച്ചവരുടെ എണ്ണം 11 ആയി....

ഡിവൈഎസ്പി ഡി.കെ. പൃഥിരാജ് വയനാട്ടിൽ തുടരണം; സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് സർക്കാർ

0
തിരുവനന്തപുരം: സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഡി...

കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി

0
കോഴിക്കോട്: മഴയുടെ സാധ്യതയും ശക്തിയും ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ...

മൈക്കിൽ നിന്നും വൈദ്യുതാഘാതമേറ്റു ; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: മൈക്കിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട്...