ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ‘സ്മൃതിപദം’ പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അദ്ധ്യാപനം എന്ന ശ്രേഷഠ സപര്യയുടെ ആനന്ദം അനുഭവിച്ചിട്ടും മതിയാകാതെ അവർ വീണ്ടും തങ്ങളുടെ വിദ്യാലയ തണലിൽ കൂട് കെട്ടി. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്ക്കൂളിൽ ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ‘സ്മൃതിപദം’ എന്ന പരിപാടിയാണ് ദീർഘ വർഷങ്ങൾ സ്ക്കൂളിൽ സേവനം ചെയ്ത് വിരമിച്ച ഗുരുവര്യരേ ഒരുമിച്ച് ചേർത്തത്. ദീർഘ വർഷങ്ങളിലെ ഇടവേളകൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ മിക്കവരുടേയും കണ്ണുകൾ നിറഞ്ഞു. പ്രായം പലരേയും തിരിച്ചറിയാത്ത വിധം മാറ്റിയെന്ന് അത്ഭുതത്തോടെ അവർ പറഞ്ഞു.

ഗതകാല സ്മരണകൾ അയവിറക്കി. തങ്ങൾ പഠിപ്പിച്ചിരുന്ന ക്ലാസ്സുകളിലേക്ക് ചെന്നപ്പോൾ ഈറനണിയാത്ത മിഴികളൊന്നും തന്നെ ഇല്ലായിരുന്നു. ആദ്യത്തെ അമ്പരപ്പും വേദനയും തുടർന്ന് പൊട്ടിച്ചിരികളായി. പരസ്പരാശ്ലേഷങ്ങളായി, കുടുംബ കാര്യങ്ങളെ കുറിച്ചുള്ള വർത്തമാനങ്ങളായി, പരിഭവം പറച്ചിലുകളായി. 92 വർഷം  മുൻപ് 1932 ൽ സ്ഥാപിതമായ പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്ക്കൂളിലെ പൂർവ്വാദ്ധ്യാപകരായി വന്നവർക്ക് പ്രായം 92 മുതൽ 57 വരെ . 143 പേരാണ് സ്ക്കൂളിന്റെ റിട്ടയർഡ്  അദ്ധ്യാപക കൂട്ടായ്മയിലുള്ളത്. അവരിൽ 33 പേർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

4 പേർ കിടക്കയിലും പതിമൂന്ന് പേർ വിദേശത്തുമാണ്. ബാക്കിയുള്ളവരിൽ 68 പേർ ഈ ഒത്തുച്ചേരലിൽ പങ്കാളികളായി. അവരിൽ 9 പേർ ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളും അഞ്ച് പേർ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളും ആറ് പേർ ഗുരുശ്രേഷ്ഠ അവാർഡ് ജേതാക്കളുമാണ്. സ്ക്കൂളിലെ നിലവിലെ ഹെഡ്മിസ്ട്രസ് സുമ ഏബ്രഹാം റ്റീച്ചറിന് ഇക്കൊല്ലത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ചത് ഈ ആഹ്ലാദ നിമിഷങ്ങളുടെ പൊലിമ വർദ്ധിപ്പിച്ചു. പ്രാരംഭ കൂടിച്ചേരലുകൾക്ക്‌ ശേഷം 3 മണിയ്ക്ക്  ഗുരുവന്ദനം ആരംഭിച്ചു. നിലവിലെ അദ്ധ്യാപകർ തങ്ങളുടെ മുൻഗാമികളെ പൊന്നാടയണിയിച്ച് സാഷ്ടാംഗം പ്രണമിച്ചത് അത്യന്തം ഹൃദയസ്പൃക്കായ കാഴ്ച്ചയായി.

സ്ക്കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്ന് തങ്ങളുടെ വിദ്യാലയത്തിലെ പൂർവ്വാദ്ധ്യാപകർക്കുള്ള അർച്ചനയായി. അനുഭവങ്ങൾ പങ്കിടൽ, ഗാനാലാപനം തുടങ്ങിയ പരിപാടികളോടെ തങ്ങളും കേമൻമ്മാരാണെന്ന് റിട്ടയർ ചെയ്ത ഗുരുക്കന്മാർ ഒരിക്കൽ കൂടി തെളിയിച്ചു. സ്ക്കൂൾ ലോക്കൽ മാനേജർ റവ.ഡോ.മാത്യു എം.തോമസ്, പി.റ്റി. ഏ. പ്രസിഡന്റ് സാം ജോയിക്കുട്ടി, സ്ക്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്ക്കറിയ, ഹെഡ്മിസ്ട്രസ് സുമ ഏബ്രഹാം, ജോർജ് ഫിലിപ്പ്, കെ.എം.ഫിലിപ്പ്,  മറിയാമ്മ ഉമ്മൻ, സുനു മാത്യു, പോൾ മാത്യു, മിന്റോ വി.റ്റി. തുടങ്ങിയവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...