കൊച്ചി : ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിനു കൊച്ചിയില്‍ വന്‍ ലഹരിവിതരണ ശൃംഖല എന്നു കണ്ടെത്തി. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യുടെ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ലോക്ക്‌ഡോണ്‍ കാലത്ത് സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന യുവാക്കളെയടക്കം ലഹരിമരുന്നിന്റെ വിതരണക്കാരാക്കിയതായും സൂചനയുണ്ട്.
അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, സീരിയല്‍ നടി ഡി.അനിഖ എന്നിവരുടെ മൊബൈല്‍ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചതില്‍ നിന്നാണു മലയാള സിനിമാരംഗത്തെ 8 യുവാക്കള്‍ക്കു പ്രതികള്‍ 3 വര്‍ഷമായി ലഹരിമരുന്ന് എത്തിച്ചതിന്റെ തെളിവുകള്‍ ലഭിച്ചത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി മുഹമ്മദ് അനൂപിനുള്ള ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യല്‍ എന്‍സിബി നടത്തിയിട്ടില്ല. അതേസമയം പ്രതികളുടെ ചിത്രമെടുത്തപ്പോള്‍ മാസ്‌ക് മാറ്റാതിരിക്കാന്‍ അന്വേഷണ സംഘത്തിലെ ഒരുദ്യോഗസ്ഥനു 2 ലക്ഷം രൂപ അനൂപ് വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.