കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയേയും സന്ദീപിനേയും കോവിഡ് പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. കടവന്ത്രയിലുള്ള എന്‍ഐഎ ആസ്ഥാനത്തേയ്ക്കു കൊണ്ടു വരുന്ന മാര്‍ഗമധ്യേയാണ് ഇരുവരെയും അധികൃതര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഇരുവര്‍ക്കും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്നും വാളയാര്‍ അതിര്‍ത്തി വഴിയാണ് പ്രതികളെയും കൊണ്ടുള്ള എന്‍ഐഎയുടെ വാഹനവ്യൂഹം കേരളത്തിലേക്ക് കടന്നത്. കുതിരാനു സമീപം സ്വപ്നയെ കൊണ്ടു വന്നിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായെങ്കിലും, പ്രതികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി എന്‍ഐഎ സംഘം യാത്ര തുടരുകയായിരുന്നു.