ദില്ലി: എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീല്‍ നല്‍കിയത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. എസ് എന്‍ കോളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. 1998ല്‍ കൊല്ലം എസ് എന്‍ കോളേജിലെ സുവര്‍ണ്ണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.
2004 ലാണ് കോടതി നിര്‍ദേശപ്രകാരം ഫണ്ട് തിരിമറിയില്‍ അന്വേഷണം ആരംഭിക്കുന്നത്. പിന്നീട് 2020ലാണ് ക്രൈം ബ്രാഞ്ച് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കമ്മിറ്റിയുടെ ചെയര്‍മാനായ വെള്ളാപ്പള്ളി നടേശനെതിരെ അന്നത്തെ എസ് എന്‍ഡി പി കൊല്ലം ജില്ല വൈസ് പ്രസിഡന്റും, ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.