കൊല്ലം : മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു. മയിലാപൂര്‍ സ്വദേശി അശോകിന്റെ വീട്ടില്‍ നിന്നും പാമ്പിനെ പിടികൂടുന്നതിനിടെയാണ് സന്തോഷിന് കടിയേല്‍ക്കുന്നത്. അശോകിന്റെ വീട്ടില്‍ മീന്‍ വളര്‍ത്തുന്ന ചെറിയ ഫ്രഡ്‌ജില്‍ വല വിരിച്ചിരുന്നു. ഇതിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്. മൂര്‍ഖനെ വലയില്‍ നിന്ന് പിടിക്കുന്നതിനിടെ സന്തോഷിന്റെ തള്ളവിരലിന് കടിയേല്‍ക്കുകയായിരുന്നു.
മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു
RECENT NEWS
Advertisment




























