തിരുവനന്തപുരം : വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പത്തനാപുരത്തെ ഒരു വീട്ടിലെ കിണറ്റില്‍ നിന്നും പാമ്പിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഇന്നലെ ആരോഗ്യനില തൃപ്തികരമായിരുന്നെങ്കിലും ഇന്ന് അല്പം മോശമായി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. വാവ സുരേഷിന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മദ് പറഞ്ഞു.
വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരം
RECENT NEWS
Advertisment