കണ്ണി​ല്‍ മണലെറിഞ്ഞ്​ പെട്രോള്‍ പമ്പ്​ ജീവനക്കാരനില്‍ നിന്ന്​ പണം തട്ടിപ്പറിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കണ്ണി​ല്‍ മണലെറിഞ്ഞ്​ പെട്രോള്‍ പമ്പ്​ ജീവനക്കാരനില്‍ നിന്ന്​ പണം തട്ടിപ്പറിച്ചു. കോഴി​ക്കോട്ടെ , കണ്ണൂര്‍ റോഡിലെ പെട്രോള്‍ പമ്പില്‍ ബുധനാഴ്​ച പുലര്‍ച്ചെയാണ്​​ സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ കണ്ണില്‍ മണലെറിഞ്ഞാണ്​ കവര്‍ച്ച നടത്തിയത്​. ജീവനക്കാരന്റെ ബാഗിലുണ്ടായിരുന്ന 32000 രൂപ തട്ടിപ്പറിച്ചു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

എണ്ണയടിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം സംഘം ബൈക്കില്‍ എത്തിയത്. ബൈക്ക്​ ഓടിച്ചിരുന്നയാള്‍ വാഹനം ഓഫ്​ ആക്കിയിരുന്നില്ല. പുറകിലിരുന്ന ആള്‍​ കസേരയില്‍ ഇരിക്കുകയായിരുന്ന ജീവനക്കാരന്റെ അടുത്തെത്തി കണ്ണില്‍ മണല്‍ എറിയുകയായിരുന്നു. പിന്നാലെ​, കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച്‌​ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. കസേരയെടുത്ത് യുവാവ് വാഹനത്തിന് നേരെ എറിഞ്ഞെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജീവനക്കാരനില്‍ നിന്ന് മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...