പിണറായി വിജയന് ആശ്വാസം ; ലാ​വ​ലി​ന്‍ കേ​സി​ലെ വാ​ദം സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ട്ട എ​സ്‌എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സി​ലെ വാ​ദം സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി. ജ​സ്റ്റീ​സ് യു.​യു.​ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഏ​പ്രി​ല്‍ ആ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. കേസ് അടുത്താഴ്ചയിലേക്ക് മാറ്റണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കേസ് മാറ്റിയത്. കേസ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയ ശേഷം ഇരുപതിലധികം തവണ പരിഗണിച്ചെങ്കിലും വാദം കേള്‍ക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു.

ഇ​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ലാ​വ​ലി​ന്‍ കേ​സ് എ​ല്‍​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ഏ​പ്രി​ല്‍ ആ​റി​ന് കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ത്താ​ലും വാ​ദം കേ​ള്‍​ക്കാ​നു​ള്ള തീ​യ​തി നി​ശ്ച​യി​ച്ച്‌ മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് സാ​ധ്യ​ത. കേസില്‍ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വെയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം.

ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ കേസില്‍ തുടര്‍വാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമേ, മലയാളി യായ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരാണ് ബഞ്ചിലുള്ളത്.

കേ​സ് ഇ​ന്ന് വൈ​കി​ട്ടോ അ​ടു​ത്ത​യാ​ഴ്ച​യോ പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റ​ണ​മെ​ന്ന് സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​ന്ന് മാ​റ്റി​വ​ച്ചാ​ല്‍ പി​ന്നീ​ട് ഏ​പ്രി​ല്‍ ആ​റി​ന് മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​റ്റ് കേ​സു​ക​ളു​ടെ തി​ര​ക്ക് കാ​ര​ണം സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ട തീ​യ​തി​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ല​പാ​ട്. ഇ​തോ​ടെ​യാ​ണ് കേ​സ് ഏ​പ്രി​ല്‍ ആ​റി​ലേ​ക്ക് മാ​റ്റി​യ​ത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ നല്‍കിയ ഹര്‍ജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...