ചെങ്ങന്നൂര്‍ : കൊറോണ മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളിലും സംഘടനാ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ‘കര്‍മ്മനിരതപ്രവര്‍ത്തനം.. ‘മുന്നേറാന്‍ സംഘടന’ എന്ന പദ്ധതി നടപ്പിലാക്കുന്നു. യൂണിയന്‍ അഡ്.കമ്മറ്റി ഭാരവാഹികളും പോഷകസംഘടനാ യൂണിയന്‍ നേതൃത്വങ്ങളും യൂണിയന്‍ പരിധിയിലുള്ള 47 ശാഖകളും സന്ദര്‍ശിച്ച് സംഘടനാ പ്രവര്‍ത്തനമാര്‍ഗ്ഗരേഖ തയ്യാറാക്കുന്നു.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ-പിന്നോക്കക്ഷേമവകുപ്പു മന്ത്രിമാരുടെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും യൂണിയന്റെയും ചികിത്സാ ധനസഹായം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സമുദായ അംഗങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി ഈ പദ്ധതി നടപ്പിലാക്കുന്നതാണെന്ന് യൂണിയന്‍ ചെയര്‍മാന്‍ എം.ബി ശ്രീകുമാറും കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗവും അറിയിച്ചു.
വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവരും തിരികെ നാട്ടില്‍ എത്തിയവരുമായ മുഴുവന്‍ സമുദായ അംഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം 18 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് 1881-ാം നമ്പര്‍ പാണ്ടനാട് ശാഖയില്‍ വെച്ച് യൂണിയന്‍ ചെയര്‍മാന്‍ എം.ബി.ശ്രീകുമാര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും.
യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ അനില്‍ അമ്പാടി, എസ്.ദേവരാജന്‍, എം.പി സുരേഷ്, കെ.ആര്‍ മോഹനന്‍, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനന്‍ കൊഴുവല്ലൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. യൂണിയന്‍ പോഷക സംഘടനാ ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ 1881-ാം നമ്പര്‍ പാണ്ടനാട് ശാഖയില്‍ നിന്നും കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്സ്ടൂ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്ക് ട്രോഫിയും ക്യാഷ്അവാര്‍ഡും, ശാഖാ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും യൂണിയന്‍ ചെയര്‍മാന്‍ എം.ബി ശ്രീകുമാര്‍ നല്‍കും. ശാഖാ പ്രസിഡന്റ് കെ.ബി യശോധരന്‍ സ്വാഗതവും സെക്രട്ടറി എം.എസ് സജിത്ത് കൃതഞ്ജതയും പറയും.