മാന്നാർ : എസ്എൻഡിപി യോഗം മാന്നാർ യൂണിയനിലെ ചെന്നിത്തല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂളിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും ചെന്നിത്തല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മാ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സെമിനാറിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. വിജയലക്ഷ്മി ബോധവത്കരണ ക്ലാസ് നടത്തി. യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ അധ്യക്ഷനായി. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ മാനേജർ ഷെൽട്ടൻ വി. റാഫേൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ ജോയിന്റ് കൺവീനർ പുഷ്പാ ശശികുമാർ, ടി.കെ. അനിൽകുമാർ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി. സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികലാ രഘുനാഥ്, മേഖലാ വൈസ് ചെയർമാൻ വിജയൻ വൈജയന്തി, ട്രഷറർ ജയപ്രകാശ് കീച്ചേരി ബംഗ്ലാവിൽ, വനിതാസംഘം മേഖലാ ചെയർപേഴ്സൺ വിജയശ്രീ സന്തോഷ്, മേഖലാ ചെയർമാൻ കെ. വിശ്വനാഥൻ, കൺവീനർ പി. മോഹനൻ എന്നിവർ സംസാരിച്ചു.