വേനൽക്കാല വാരാന്ത്യ സ്പെഷൽ ട്രെയിൻ ; ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : വിഷു, ഈസ്റ്റർ ആഘോഷത്തിന് നാട്ടിലേക്കു മടങ്ങുന്നവർക്കായി ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു വേനൽക്കാല വാരാന്ത്യ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഏപ്രിൽ 4ന് മുതൽ ജൂൺ ഒന്നുവരെയാണ് സർവീസ്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നു തിരക്കേറെയുള്ള വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചകളിലുമാണ് സർവീസ്.

  • എസി കോച്ചുകൾ മാത്രം 2 ടു ടയർ, 16 ത്രിടയർ എസി കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ സ്ലീപ്പർ, ജനറൽ കോച്ചുകളില്ല. സ്പെഷൽ ട്രെയിനായതിനാൽ സാധാരണ എക്സ്പ്രസ് ട്രെയിനുകളേക്കാൾ ടിക്കറ്റ് നിരക്ക് 30% വരെ ഉയരും.
  • ബയ്യപ്പനഹള്ളി ടെർമിനൽ –തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ (06555) ഏപ്രിൽ 4, 11,18,25, മേയ് 2,9,16,23,30 ദിവസങ്ങളിൽ രാത്രി 10ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെത്തും. കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
  • തിരുവനന്തപുരം നോർത്ത്–ബയ്യപ്പനഹള്ളി ടെർമിനൽ (06556) ഏപ്രിൽ 6, 13,20,27,മേയ് 4,11,18,25, ജൂൺ 1 ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.30നു ബയ്യപ്പനഹള്ളിയിലെത്തും.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...