ചെങ്ങന്നൂര്‍ : ആല നെടുവരംകോട് എസ്‌എന്‍ഡിപിയോഗം ശാഖാ ഓഫീസില്‍ മോഷണം. ഓഫീസിനുള്ളിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന് മുപ്പത്തിഎണ്ണായിരം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിഞ്ഞത്. ശാഖാ പ്രസിഡന്റ് രാജു ഓഫീസിലെത്തിയപ്പോള്‍ വാതില്‍ ചാരിയിട്ടിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. ആലപ്പുഴയില്‍ നിന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി.വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ചെങ്ങന്നൂര്‍ സിഐ സി.ബിജുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
എസ്‌എന്‍ഡിപിയോഗം ശാഖാ ഓഫീസില്‍ മോഷണം ; പ്രതികളെ കണ്ടെത്തിയില്ല
RECENT NEWS
Advertisment