കൊടകര ദേശീയപാതയില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂരില്‍ കൊടകര ദേശീയപാതയില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയെടുത്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍. കുഴല്‍പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുകയാണ് അക്രമി സംഘം തട്ടിയെടുത്തത്.

കോഴിക്കോട് സ്വദേശി കൊടുത്ത ഇരുപത്തിയഞ്ചു ലക്ഷം രൂപയുമായി പോകുകയായിരുന്ന കാറിനെ അക്രമി സംഘം മറ്റൊരു കാറില്‍ പിന്തുടര്‍ന്നു. തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ എത്തിയപ്പോള്‍ പണവുമായി പോയ കാറുകാര്‍ ടോള്‍ കൊടുക്കാന്‍ നിര്‍ത്തി. തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ആകട്ടെ ടോള്‍ കൊടുക്കാതെ പിന്നാലെ പാഞ്ഞു. ടോള്‍പ്ലാസയിലെ ബാരിയറില്‍ തട്ടിയ ശേഷം പാഞ്ഞു പോയി. ഇതോടെ അക്രമി സംഘത്തിന്റെ വാഹനമാണ് പിന്തുടര്‍ന്നതെന്ന് പോലീസിന് മനസിലായി.

അക്രമി സംഘത്തിന്റെ കാര്‍ പിന്നീട് കണ്ടെത്തി. കൊടകര ദേശീയപാതയില്‍ കഴിഞ്ഞ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ നാലേമുക്കാലിനായിരുന്നു കവര്‍ച്ച. മൂന്നു കാറുകളിലായി എത്തിയ സംഘം പണമടങ്ങിയ കാറും തട്ടിയെടുത്തു. പിന്നീട് ഈ കാര്‍ പടിഞ്ഞാറെകോട്ടയില്‍ നിന്ന് കണ്ടെടുത്തു.

യഥാര്‍ഥത്തില്‍ മൂന്നരക്കോടി കാറില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് അഭ്യൂഹം. പക്ഷേ ഇരുപത്തിയഞ്ചു ലക്ഷം തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. പത്തു പേരാണ് കൃത്യത്തില്‍ പങ്കെടുത്തവര്‍. പ്രതികളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അനുഭാവികളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...