അഭിരാമിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച് എസ് എൻ ഡി പി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ് എൻ ഡി പി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി പ്രസിഡന്റ് ശ്രീ സന്ദീപ് പച്ചയിൽ പേവിഷബാധയേറ്റു മരിച്ച അഭിരാമിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു. സർക്കാരിന്റെ അനാസ്ഥമൂലം സംഭവിച്ച മരണത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയായി യാതൊരുവിധ ധനസഹായവും പ്രഖ്യാപിച്ചിട്ടില്ല. ജാതിയും മതവും നോക്കിയാണ് സർക്കാർ ധനസഹായങ്ങൾ പ്രഖ്യാപിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.

കൃത്യനിർവഹണത്തിൽ അനാസ്ഥ വരുത്തിയ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടും നിയമനടപടികളുമായി മുന്നോട്ടു പോകാൻ ആവശ്യപ്പെടാനും ചൊവ്വാഴ്ച പത്തനംതിട്ട പ്രസ്ക്ലബ്ബിൽ യൂണിയൻ ഭാരവാഹികൾ പ്രസ് മീറ്റ് വിളിച്ചിട്ടുണ്ട്. സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടു മാത്രം സംഭവിച്ച മരണത്തിന് കുട്ടിയുടെ കുടുംബത്തിന് വേണ്ട നിയമ സഹായം നൽകുമെന്ന് അദ്ദേഹം അഭിരാമിയുടെ മാതാപിതാക്കൾക്ക് വാക്ക് കൊടുത്തു.

യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശ്രീജു,എരുമേലി യൂണിയൻ ചെയർമാൻ എം ആർ ഉല്ലാസ്,എരുമേലി യൂത്ത് മൂവ്മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ,കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ,എസ് എൻ ഡി പി യൂണിയൻ ഭാരവാഹികളായ വസന്തകുമാർ,സന്തോഷ്‌ കുമാർ,പ്രമോദ് വാഴാംകുഴിയിൽ, വാസുദേവൻ, കിഷോർ മടത്തുംമൂഴി,അജീഷ് അത്തിക്കയം ജയൻ ജനാർദ്ദനൻ, എന്നിവർ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...