പുകക്കുഴൽ പോലും ഇല്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെന്ന പേരിൽ പിഴയടിച്ച് കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇലക്‌ട്രിക് സ്‌കൂട്ടറിന് മലിനീകരണത്തിന്റെ പേരില്‍ പെറ്റിയടിച്ച്‌ നല്‍കി മണ്ടത്തരത്തിന്റെ മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് കേരള പോലീസ്. ആതര്‍ കമ്പനിയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഉപയോഗിച്ചയാളിനാണ് 250 രൂപയുടെ പെറ്റി. ഇലക്‌ട്രിക് സ്‌കൂട്ടറിന്റെയും പെറ്റി ചെലാന്റെയും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. മലപ്പുറത്തെ നീലഞ്ചേരിയിലെ പോലീസിനാണ് അബദ്ധം പറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുകക്കുഴല്‍ പോലും ഇല്ലാത്ത സ്‌കൂട്ടറിന് പുകമലീനീകരണം നടത്തിയെന്നതില്‍ പെറ്റിയടിച്ച പോലീസിനെ ട്രോളുന്നവരുമുണ്ട്.

1988ലെ മോട്ടോര്‍ വാഹന നിയമത്തിന്റെ 213(5)(ഇ) വകുപ്പ് പ്രകാരം റൈഡര്‍ക്ക് 250 രൂപ പിഴ ചുമത്തിയതായും രസീതില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേരള പോലീസിന്റെ പിഴയബദ്ധങ്ങള്‍ ഇതാദ്യമല്ല. കഴിഞ്ഞ ജൂലായില്‍ മതിയായ ഇന്ധനമില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതിന് ഒരാള്‍ക്ക് പിഴ ചുമത്തിയിരുന്നു. ഇതും സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...