ആനക്കൂടും അടവിയും ഓണത്തിരക്കിലുണർന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവിയിലും ആനക്കൂട്ടിലും ജന തിരക്ക് വർധിച്ചു. ഉത്രാടം വരെയുള്ള ദിവസങ്ങളിൽ കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഓണ തിരക്ക് കുറവായിരുന്നു. എന്നാൽ തിരുവോണം കഴിഞ്ഞ് മലയാളികൾ പുറത്തിറങ്ങിയതോടെ ആണ് ഓണ തിരക്ക് വർധിച്ചത്. രാവിലെ മുതൽ തന്നെ കോന്നി ഇക്കോ ടൂറിസം സെന്ററിൽ വലിയ തിരക്കായിരുന്നു. ആനത്താവളം സന്ദർശിക്കാൻ എത്തിയവർ ആനകളെയും കണ്ട് മ്യൂസിയവും വന ശ്രീ ഇക്കോ ഷോപ്പിലും എല്ലാം സന്ദർശനം നടത്തിയാണ് മടങ്ങിയത്. ആനത്താവളത്തിനുള്ളിലെ അശോക വനത്തിലും കുട്ടികളുടെ പാർക്കിലും കഫേയിലെ എല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു.

ആനത്താവളത്തിൽ എത്തിയ സഞ്ചാരികൾ തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും സന്ദർശിച്ചാണ് മടങ്ങിയത്. കനത്ത മഴയെ തുടർന്ന് ജില്ലാ ഭരണ കൂടം കഴിഞ്ഞ മാസം 31 മുതൽ അവധി പ്രഖ്യാപിച്ചിരുന്നതാണ് കുട്ടവഞ്ചിയിൽ. ഇതിന് ശേഷം കാലാവസ്ഥ അനുകൂലമായതോടെ ഒന്പതാം തീയതി ആണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം വീണ്ടും തുറന്നത്. ഇതോടെ കേരളത്തിനകത്തും പുറത്തുമായുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്ക് വീണ്ടും വർധിച്ചു. സ്‌കൂളുകൾക്ക് അടക്കം അവധി ലഭിച്ചതോടെ കുടുംബമായി എത്തിയവർ ആയിരുന്നു അധികവും. ആനക്കൂടും അടവിയും സന്ദർശിച്ച ശേഷം മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് സഞ്ചാരികൾ മടങ്ങിയത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...